
മഴ പെയ്യാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ യാത്ര പറയുകയായിരുന്നു. അച്ഛനോട് . അച്ഛന്‍റെ മുഖം സങ്കടം കൊണ്ട് നിറഞ്ഞിരുന്നു. അമ്മ എന്നത്തേയും പോലെ പുറത്തു ഗൌരവത്തിന്റെ ആവരണം മനപ്പൂര്‍വം എടുത്തിട്ടിരുന്നു. കാറ്റ് വല്ലാതെ അടിക്കുന്നുണ്ടായിരുന്നു. ഈ യാത്ര അവരെ വിട്ടു പോകല്‍ ആണ്. അമ്മയെയൂമ ചനെയും അവരുടെ വേവലാതികളെയും വിട്ടുള്ള എന്റെ യാത്ര. നന്ദുവിനെയും കൊണ്ട് അവന്റെ പുതിയ സ്കൂളിലേക്ക്, ഡെല്‍ഹിയിലേക്ക്. സങ്കടം കൊണ്ട് വിലങ്ങുന്ന നെഞ്ചിനെ ഞാന്‍ അടക്കിപ്പിടിച്ചു. ഞാന്‍ പോകുമ്പോള്‍ അമ്മ ഒരുപാട് സഹിക്കേണ്ടി വരുമെന്നറിയാം. ഓര്‍മ്മക്കിളിക്ല ഇടയ്ക്കിടെ അച്ഛനുമായി കലമ്പല്‍ കൂട്ടും അപ്പോഴൊക്കെ രാവും പകലുമില്ലാതെ അച്ഛന്‍ മുറികളില്‍ നിന്നും മുറികളിലേക്ക് നടക്കും ഇടയ്ക്കു സമയം അറിയാതെ ഉഴറും ചിലപ്പോള്‍ ദേഷ്യപ്പെടും പിന്നെ വീണു പോകുമെന്ന് വരാം. ഈ സമയമൊക്കെയും ഉറക്കം നഷ്ടപ്പെടുത്തി ഒരാള്‍ അച്ഛന് പിന്നാലേ ആവലാതിയോടെ നടക്കുന്നതും എനിക്കു അറിയാം. ഞാന്‍ പോകുമ്പോള്‍ അമ്മയ്ക്ക് ഒരു കൂട്ട് അല്ലെങ്കില്‍ എന്തെങ്കിലും പറയുവാന്‍ ഒരാള്‍ ഇല്ലാതാകുമെന്നുള്ള വേവലാതി അച്ഛനെ വിട്ടു പോകുവാനുള്ള സങ്കടം ഒക്കെയും കൂടിച്ചേര്‍ന്നു എന്നെ അവശയാക്കുന്നുണ്ടായിരുന്നു. പക്ഷേ ഞാന്‍ എന്നും ഹീമാന്‍റെ സഹോദരിയെപ്പോലെ കരയാതെ പിടിച്ച് നില്ക്കാന്‍ വെറുതെ ശ്രമിക്കുകയും ചെയ്യും...പുറത്തു കാര്‍ ഹോണ്‍ അടിക്കവേ എന്റെ സമയം അടുത്തു എന്നു മനസ്സിലായി. . അച്ഛനോട് യാത്ര പറഞ്ഞു, അമ്മയോട് പറയവെ അമ്മ ചേര്‍ത്ത് പിടിച്ചു എന്റെ മനസ് എനിക്കു കൈവിട്ടു പോയതായി മനസിലായി. ഉറക്കെ ഏങ്ങലടിച്ചു കരയാവെ അമ്മ കണേരടക്കി ചോദിച്ചു നീ എന്തിനാണു മോളെ കരയുന്നത്. അമ്മയ്ക്കും അച്ഛനും ഒന്നും വരില്ല . എന്റെ നാടാണ്. മോള്‍ പൊക്കോളൂ . സമാധാനമായി പോകൂ മോനേ നന്നായി നോക്കി വളര്‍ത്തൂ ...
മഴ പെരുകി പെരുകി പെയ്യുന്ന വഴിയിലൂടെ ഓടുന്ന കാറില്‍ കണ്ണീരിന്‍റെ മഴയില്‍ നനഞ്ഞു ഞാന്‍..... മഴ ....പെയ്യുകയാണു.....
മഴ പെരുകി പെരുകി പെയ്യുന്ന വഴിയിലൂടെ ഓടുന്ന കാറില്‍ കണ്ണീരിന്‍റെ മഴയില്‍ നനഞ്ഞു ഞാന്‍..... മഴ ....പെയ്യുകയാണു.....
No comments:
Post a Comment